+

ഹണി ട്രാപ്പില്‍ കുടുക്കി യുവാവില്‍ നിന്നും പണം തട്ടിയ കേസ്; 3 പേർ പിടിയിൽ

കോഴിക്കോട് കുന്ദമംഗലത്ത് ഹണി ട്രാപ്പില്‍ കുടുക്കി യുവാവില്‍ നിന്നും പണം തട്ടിയ കേസില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ, തിരൂരങ്ങാടി സ്വദേശി അന്‍സിന, ഭര്‍ത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്. മലപ്പുറം സ്വദേശിയായ യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. 


facebook twitter