+

പ്രശസ്ത വാർത്താ അവതാരക ജീവനൊടുക്കിയ നിലയിൽ; പൊലീസിന് കുടുംബത്തിന്റെ പരാതി

ഹൈദരാബാദ്: തെലുഗു ചാനലിലെ പ്രശസ്ത വാർത്താ അവതാരകയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്വേച്ഛ വൊട്ടാര്‍ക്കറാ(40ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തെലുഗു യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിന്റെ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ആണ് സ്വേച്ഛ.tv9ൽ ഉൾപ്പെടെ ജോലി ചെയ്തിട്ടുള്ള സ്വേച്ഛ ടി ന്യൂസിലാണ് ഇപ്പോൾ ജോലിചെയ്തിരുന്നതെന്നാണ് റിപ്പോർട്ട്.

സംഭവത്തില്‍ സ്വേച്ഛയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മകളുടെ മരണത്തിന് കാരണക്കാരനായ വ്യക്തിയെന്ന് ആരോപിച്ച് ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍  പൊലീസിന്  കൈമാറിയിട്ടുണ്ട്.


facebook twitter