+

CPIM മാര്‍ച്ചിനിടെ കരിഓയില്‍ ഒഴിച്ച സംഭവം; സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ ബിജെപി


തൃശ്ശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്കുള്ള വഴിയിലെ ബോർഡിൽ സിപിഐഎം മാർച്ചിനിടെ കരിഓയില്‍ ഒഴിച്ച സംഭവത്തിൽ  സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ ബിജെപി. ഇന്നലെ രാത്രി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. തൃശൂരില്‍ BJP മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 70 പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 40 BJP പ്രവര്‍ത്തകര്‍ക്കും, 30 CPIM പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ ബിജെപി സിറ്റി അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബിന് ഉള്‍പ്പെടെ  പരിക്കുണ്ട്. ചില സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ് . സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പ്രതിഷേധാര്‍ഹം ആണെന്ന്  സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍  അറിയിച്ചു. 



More News :
facebook twitter