പത്തനംതിട്ട മുന്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണനെ മര്‍ദിച്ച സംഭവത്തില്‍ കോന്നി സിഐ ആയിരുന്ന മധുബാബുവിനെതിരെ നല്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നു. 2016ലാണ് മുന്‍ എസ്പി ഹരിശങ്കര്‍, സിഐ മധു ബാബുവിനെതിരെ നടപടി ശുപാര്‍ശ ചെയ്ത് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്ഥിരമായി കസ്റ്റഡി മര്‍ദ്ദനം നടത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ക്രമസമാധന ചുമതലയില്‍ വയ്ക്കരുതെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് മധു ബാബു അനുകുല ഉത്തരവ് വാങ്ങുകയും എസ്പി ഹരിശങ്കറിന്റെ റിപ്പോര്‍ട്ട് തള്ളി മധു ബാബുവിന് സ്ഥാനക്കയറ്റം നല്‍കുകയുമായിരുന്നു.