+

യുവതിയുടെ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ മുള്ള് കഴുത്ത് തുളച്ച് പുറത്തേക്ക്; നീക്കം ചെയ്തത് ശസ്ത്രക്രിയയിലൂടെ

മീന്‍ കറി കഴിക്കുമ്പോൾ മുള്ള് എല്ലാവർക്കും ഭയമുള്ള കാര്യമാണ്. എങ്ങാനും തൊണ്ടയിൽ കുടുങ്ങുമോ എന്ന് വിചാരിച്ച് ചിലർ നന്നായി ചവച്ചരച്ചോക്കെ മീൻ കഴിക്കാറുണ്ട്. ഇതിപ്പോൾ അങ്ങനൊരു സംഭവമാണ്. മീൻ സൂപ്പ് കഴിക്കുന്നതിനിടെയാണ്  ഒരു യുവതിയുടെ കഴുത്തിൽ മുള്ള്  കുരുങ്ങിയത്.

കുരുങ്ങിയ മുള്ള് ദിവസങ്ങൾക്ക് ശേഷം കഴുത്ത് തുളച്ച് പുറത്തേയ്ക്ക് വന്നതാണ് അത്യന്തം കൗതുകവും ഉത്കണ്ഠയും ഉളവാക്കുന്ന ഒന്നായത്. യുവതിയുടെ ഭര്‍ത്താവ് തന്‍റെ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. തന്‍റെ ഭാര്യ ഭാര്യ സാങ് , മീന്‍ സൂപ്പ് കുടിക്കുന്നതിനിടെ ഒരു മുള്ള് വിഴുങ്ങിയെന്നും . ശക്തമായ വേദന അനുഭവപ്പെട്ടതിനാല്‍ നാട്ടുപ്രയോഗങ്ങൾ ചെയ്തെന്നും ധാരാളം വെള്ളം കുടിച്ചു. അരിയും റൊട്ടിയും ഒരുട്ടിക്കഴിച്ചു. പക്ഷേ, വേദന മാത്രം മാറിയില്ലെന്നും ഫെയ്സ്ബുക്ക് കുറുപ്പില്‍ പറയുന്നു.

ഭാര്യയും താനും ആശുപത്രിയിലെത്തി എക്സ്-റേ എടുത്തെങ്കിലും ഒന്നും കഴുത്തില്‍ കണ്ടെത്തിയില്ലെന്നും എന്നാല്‍ വീണ്ടും വേദന വന്നപ്പോള്‍ തൈറോയ്ഡിന്‍റെ പ്രശ്നമാകുമെന്ന് കരുതിയെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ വീട്ടില്‍ തിരികെയെത്തി തൈലം കഴുത്തില്‍ പുരട്ടുന്നതിനിടെ സാങിന്‍റെ കൈയില്‍ എന്തോ തടയുകയായിരുന്നു. നോക്കിയപ്പോൾ കഴുത്തില്‍ നിന്നും മീന്‍ മുള്ള് പുറത്തേക്ക് തള്ളി നില്‍ക്കുന്നു. ഉടന്‍‌ തന്നെ ആശുപത്രിയിലെത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 


facebook twitter