തോരായിക്കടവിൽ പുതുതായി നിർമ്മിക്കുന്ന പാലം തകർന്ന സംഭവം; റിപ്പോർട്ട് ലഭിച്ച ഉടൻ നടപടി സ്വീകരിക്കും

02:03 PM Aug 15, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്


കോഴിക്കോട് കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ പുതുതായി നിർമ്മിക്കുന്ന പാലം തകർന്നതിൽ വിജിലൻസിന് പരാതി നൽകി കെഎസ്‌യു. 24 കോടി രൂപയുടെ പാലം നിർമ്മാണത്തിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്നാണ് പരാതിയിൽ  . സംഭവത്തിൽ റിപ്പോർട്ട് ലഭിച്ച ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.