+

വാളയാറില്‍ വാഹനാപകടം; 2 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശികളായ ലാവണ്യ, മലർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ വട്ടപ്പാറ ചെക്ക്‌പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ആകെ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വാളയാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.




facebook twitter