+

വി.എസിന്റെ അതേ പേരും പിറന്നാളും; തൃശൂരിലെ 'ജൂനിയർ വി.എസ്' കൗതുകമാകുന്നു

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ പേരിനും, ഇനിഷ്യലിനും സമാനമായി ഒരു വി.എസ്സുണ്ട് തൃശൂർ ചെന്ത്രാപ്പിന്നിയിൽ.. ചലച്ചിത്ര സംവിധായകനും, ആർട്ടിസ്റ്റുമായ അമ്പിളിയുടെ ചെറുമകൻ  മൂന്നര വയസ്സുകാരൻ  വി.എസ് അച്യുതനാണ് ആ ജൂനിയർ വി.എസ്.


വി.എസ് ജനിച്ച ഒക്ടോബർ 20 ന് തന്നെയാണ് അച്യുതൻ്റെയും ജന്മദിനം. കുഞ്ഞിനെന്തു പേരിടും എന്ന ചർച്ചകളിൽ അമ്പിളിയുടെ മകൾ അയിഷ മുന്നോട്ടു വച്ച ഒരേയൊരു നിബന്ധന പേര് മലയാളിത്തം നിറഞ്ഞതായിരിക്കണം എന്നതുമാത്രമായിരുന്നു. ഒടുവിൽ അച്യുതൻ എന്നിടാമെന്ന് എല്ലാവരും തീരുമാനിച്ചു.

തെരഞ്ഞെടുത്ത  പേരിനൊപ്പം കുട്ടിയുടെ പിതാവായ  ശ്യാംകുമാർ എന്ന പേരിൻ്റെ ആദ്യാക്ഷരമായ എസ്സും വീട്ടുപേരായ വേലംപറമ്പിലും കൂടി ചേർത്തപ്പോൾ അച്യുതൻ്റെ ഇനീഷ്യൽ അങ്ങനെ വി.എസ് അച്ചുതനായി..

facebook twitter