+

'ഓപ്പറേഷൻ സിന്ദൂർ' NCERT പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ

പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ സേന നടത്തിയ 'ഓപറേഷന്‍ സിന്ദൂര്‍' എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. മൂന്ന് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പാഠ്യവിഷയമാക്കാനാണ് ആലോചന. ഇതിനായി പ്രത്യേക ക്ലാസ്റൂം മൊഡ്യൂള്‍ തയ്യാറാക്കി. ഭീകരാക്രമണങ്ങളോടുള്ള രാജ്യത്തിന്റെ പ്രതികരണത്തിനൊപ്പം ദേശീയസുരക്ഷക്കായി പ്രതിരോധ, നയതന്ത്ര സംവിധാനങ്ങളുടെ പ്രവര്‍ത്തനവും വിദ്യാര്‍ഥികളിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതായി എന്‍.സി.ഇ.ആര്‍.ടി വൃത്തങ്ങള്‍ പറഞ്ഞു.


ഏപ്രില്‍ 22നുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മെയ് ഏഴിന് നടത്തിയ തിരിച്ചടിയില്‍ പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ഓപറേഷന്‍ സിന്ദൂറിനു പുറമെ മിഷന്‍ ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്‌സിയം 4 ദൗത്യം തുടങ്ങി രാജ്യത്തിന് അഭിമാനം പകര്‍ന്ന നിമിഷങ്ങള്‍ പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

facebook twitter