ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 7 മരണം.സ്ത്രീകളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്.മാനസദേവി ക്ഷേത്രത്തില്‍ ശ്രാവണമാസ പൂജക്കെത്തിയവാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി അറിയിച്ചു.