+

അമേരിക്കയിലെ ഡെന്‍വര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു

അമേരിക്കയിലെ ഡെന്‍വര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു. യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു. ഡെന്‍വര്‍ വിമാനത്താവളത്തില്‍ നിന്ന് മിയാമിയിലേക്ക് പുറപ്പെടാനിരുന്ന ബോയിംഗ് 737 വിമാനത്തിലാണ് പുക കണ്ടത്. 176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാറാണ് പുക ഉയരാന്‍ കാരണമെന്ന് വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചു. 6 പേര്‍ക്ക് നിസാര പരിക്കേറ്റു, സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.


facebook twitter