+

ചലച്ചിത്ര വികസന കോര്‍പറേഷന്റെ പുതിയ ചെയര്‍മാനായി സംവിധായകന്‍ കെ. മധുവിനെ നിയമിച്ചു

ചലച്ചിത്ര വികസന കോര്‍പറേഷന്റെ പുതിയ ചെയര്‍മാനായി സംവിധായകന്‍ കെ. മധുവിനെ നിയമിച്ചു. മുന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ അന്തരിച്ച ഒഴിവിലേക്കാണ് നിയമനം. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് കെ. മധു. എണ്‍പതുകള്‍ മുതല്‍ സിനിമാമേഖലയില്‍ സജീവമായ കെ മധുവിന്റെ ആദ്യ ചിത്രം 1986-ല്‍ സംവിധാനം ചെയ്ത മലരും കിളിയും ആണ്.  ഇരുപതാം നൂറ്റാണ്ട്, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് ഉള്‍പ്പെടെ 25ലേറെ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

facebook twitter