+

പയ്യന്നൂരില്‍ വീണ്ടും ആക്രമണം; വി. കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാര്‍ കത്തിക്കാന്‍ ശ്രമം

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പയ്യന്നൂരിൽ വ്യാപകമായ രാഷ്ട്രീയ അക്രമങ്ങൾ തുടരുന്നു. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞിക്കൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം നടന്നതാണ് ഒടുവിലത്തെ സംഭവം. മാതമംഗലം പേരൂൽ സ്വദേശിയായ എം.കെ. നാരായണന്റെ കാറാണ് അജ്ഞാതർ കത്തിക്കാൻ ശ്രമിച്ചത്.

വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച് നാരായണൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്താലാണ് സിപിഐഎം പ്രദേശത്ത് വ്യാപകമായി അക്രമം അഴിച്ചുവിടുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം ടി. പുരുഷോത്തമൻ എന്നയാളുടെ വീടിന് നേരെയും സമാനമായ രീതിയിൽ ആക്രമണം ഉണ്ടായിരുന്നു. വോട്ടെടുപ്പിന് ശേഷവും പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും അശാന്തി തുടരുന്നത് പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

facebook twitter