+

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; പത്രിക തള്ളിയതിനെതിരായ സാന്ദ്ര തോമസിന്റെ ഹർജിയിൽ വിധി ഇന്ന്


പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്  പത്രിക തള്ളിയതിനെതിരായ സാന്ദ്ര തോമസിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും... എറണാകുളം സബ് കോടതിയാണ് വിധി പറയുക.. കേസ് പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു... കഴിഞ്ഞദിവസം കേസിലെ വാദം  പൂര്‍ത്തിയായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി  സാന്ദ്ര സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു സാന്ദ്ര സബ് കോടതിയെ സമീപിച്ചത്..  ബൈലോ പ്രകാരം നിർദ്ദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിയായിരുന്നു വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളിയത്... എന്നാല്‍ അസോസിയേഷന്റെ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടെന്നായിരുന്നു സാന്ദ്ര തോമസിന്റെ വാദം. നാളെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടക്കുന്നത്...

More News :
facebook twitter