+

ഓണക്കാലത്തെ വരവേൽക്കാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളും ആകർഷകമായ കിറ്റുകളും വിപണിയിൽ

ഓണക്കാലത്തെ വരവേൽക്കാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളും ആകർഷകമായ കിറ്റുകളും വിപണിയിൽ.. 1000 രൂപ, 500 രൂപ എന്നിങ്ങനെ രണ്ടുതരം ഗിഫ്റ്റ് കാർഡുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ആദ്യമായാണ് സപ്ലൈകോ ഗിഫ്റ്റ് കാർഡുകൾ ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്,  10 ഇനങ്ങൾ അടങ്ങിയ  മിനി സമൃദ്ധി കിറ്റ്, 9 ശബരി ഉൽപ്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ.  കൂടാതെ ആയിരം രൂപയുടെയും 500 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിപണിയിൽ ഉണ്ട്. ഈ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോയുടെ വില്പനശാലകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങാം.  ഏകദേശം മുപ്പതിനായിരം ഗിഫ്റ്റ് കാർഡുകളാണ് ഇതുവരെ വിറ്റ് പോയത്..

 ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് 1000 രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കുമാണ് സപ്ലൈകോ നൽകുന്നത്. ഓണം പ്രമാണിച്ച് 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോ 10 മുതൽ 50 ശതമാനം വരെ വിലക്കുറവോ നൽകുന്നുണ്ട്.  ഈ മാസം 31 വരെ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. 

More News :
facebook twitter