+

ഉത്തരാഖണ്ഡ് ദുരന്തം: മലയാളി സൈനികൻ സുരക്ഷിതൻ; സൈന്യത്തിൽ നിന്ന് ഫോൺ വഴി വിവരം ലഭിച്ചെന്ന് കുടുംബം

ദെഹ്‌റാദൂണ്‍: മേഘവിസ്‌ഫോടനവും മിന്നല്‍പ്രളയവും ഉണ്ടായ ഉത്തരാഖണ്ഡില്‍ മലയാളി സൈനികൻ സുരക്ഷിതനെന്ന് റിപ്പോർട്ട്.  മലയാളി സൈനികനായ പയ്യന്നൂർ സ്വദേശി ശ്രീകാന്ത് സുരക്ഷിതനെന്ന് വിവരം ലഭിച്ചെന്ന് സൈന്യം ഫോൺ വഴി അറിയിച്ചെന്ന്  കുടുംബം അറിയിച്ചു.

ഉത്തരാഖണ്ഡിൽ  28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരെന്ന് സംഘത്തിലുണ്ടായിരുന്നവർ അറിയിച്ചു.  ഇതിൽ 8 പേർ കേരളത്തിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ മുംബൈ മലയാളികളാണ്. കൊച്ചി സ്വദേശികളായ ദമ്പതികളായ പള്ളിപറമ്പ്കാവ് ദേവി നഗറിൽ നാരായണൻ, ഭാര്യ ശ്രീദേവി പിള്ള എന്നിവരെ അപകടത്തിനു ശേഷം ഇതുവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ശ്രീദേവി പിള്ള മുൻപ് നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. കേരളത്തിൽ നിന്നുള്ള സംഘം ഉത്തരകാശിയിലെ അപകട സ്ഥലത്തു നിന്നും നാല് കിലോമീറ്റർ അകലെയാണ് ഉള്ളത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറുമായി സംസാരിച്ചെന്ന് കേരള സമാജം അറിയിച്ചു.  


facebook twitter