+

കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. മൂന്ന് ജവാന്മാര്‍ക്ക് പരുക്കേറ്റു. ജമ്മു കശ്മീര്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരർക്കായി സൈന്യം തിരച്ചിൽ  നടത്തിയത്. ശക്തമായ വെടിവെപ്പാണ് നടന്നത്. പരിക്കേറ്റവരിൽ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ഉൾപ്പെടും. സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു.

facebook twitter